Tuesday, December 12, 2006

ആരാണു ദൈവം? -2

ഇവര്‍ക്കൊക്കെ മുമ്പ്‌ ഈ പ്രപഞ്ചമുണ്ടായിരുന്നില്ലേ? സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളുമുണ്ടായിരുന്നില്ലേ? മണ്ണും വിണ്ണും ഉണ്ടായിരുന്നില്ലേ? വായുവും വെള്ളവുമുണ്ടായിരുന്നില്ലേ? ഇനി ഇവരൊക്കെയും മരിക്കുകയോ ഇല്ലതാകുകയോ ചെയ്താലും പ്രപഞ്ചം ഇവിടെ ഉണ്ടാകുകയില്ലേ?ത്രേതായുഗത്തിലെ ശ്രീരാമനു മുമ്പേ പ്രപഞ്ചം ഇവെടെയുണ്ടായിരുന്നു. ശേഷവും അതുപോലെത്തന്നെ ഇവിടെയുണ്ട്‌. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണന്‍, രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ച കന്യാമറിയം, ശ്രീയേശു, ആയിരത്തഞ്ഞൂറു വര്‍ഷം മുമ്പ്‌ ജീവിച്ച മുഹമ്മദ്‌ നബി, ആയിരത്തോളം കൊല്ലം മുമ്പ്‌ ജീവിച്ച മുഹ്‌യുദ്ദീന്‍ ശൈഖ്‌, അങ്ങനെ എത്രയെത്ര മഹാരഥന്മാര്‍! അവര്‍ക്ക്‌ മുമ്പ്‌ പ്രപഞ്ചമുണ്ട്‌. ശേഷവുമുണ്ട്‌. അവര്‍ക്കാര്‍ക്കൂം പ്രപഞ്ചസംവിധാനത്തില്‍ യാതൊരു പങ്കുമില്ല; അവരാരും സാക്ഷാല്‍ ദൈവമല്ല.ഇവരെല്ലാം സൃഷ്ടികള്‍.......ഉറക്കം, മയക്കം, തളര്‍ച്ച, വിശപ്പ്‌, ദാഹം, മറവി എല്ലാമുള്ളവര്‍. ഇവര്‍ക്ക്‌ ന്യൂനതകളേറെയുണ്ട്‌. കാരണം ഇവരൊന്നും ദൈവമല്ലെന്നതു തന്നെ!അപ്പോള്‍ ആരാണു ദൈവം? എല്ലറ്റിനേയും പടച്ചവനാരോ അവന്‍. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും പടച്ചവന്‍. എല്ലാമറിയുന്ന, എല്ലവരേയുമറിയുന്ന, എല്ലാം കാണുന്ന, എല്ലാം കേള്‍ക്കുന്ന, എന്നെന്നും നിലനില്‍ക്കുന്ന പരമകാരുണികനും കരുണാനിധിയുമായ പടച്ചവന്‍. അവനാണു സാക്ഷാല്‍ ദൈവം. അവന്റേതണെല്ലാം. മണ്ണും വിണ്ണും അവക്കകത്തും പുറത്തുമുള്ള സര്‍വവും അവന്റേത്‌ മാത്രം.

2 comments:

Unknown said...

ദൈവം എന്നാല്,
MATTER + FORCE.
അതിനങ്ങനെ രൂപാന്തരങ്ങള് സംഭവിച്ച്
കൊണ്ടിരിക്കും. സുഹൃത്തേ,
ആവശ്യമില്ലാതെ വെറുതെ തല
പുണ്ണാക്കരുത് ...!

Amitan said...

സുഹൃത്തെ, ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്‌ തല പുണ്ണാക്കലാകുന്നതെങ്ങനെ? സൃഷ്ടാവിനെ അറിയാന്‍ ശ്രമിക്കുക, അവനെ മത്രം ആരാധിക്കുക. മനുഷ്യന്‍ ആഗ്രഹിക്കുന്ന സമധാനം, ഇഹത്തിലും പരത്തിലും, അതിലൂടെ കരഗതമാക്കാം.