Monday, December 11, 2006

ആരാണു ദൈവം?-1

നാമിവിടെ പിറന്നത്‌ നമ്മുടെ അറിവോടെയല്ല. മനുഷ്യനായി ജനിക്കണമെന്നു പോലും നാം ആഗ്രഹിച്ചിരുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടിട്ടോ ആരുടെയെങ്കിലും അഭ്യര്‍ത്ഥന മൂലമോ അല്ല നാം ജനിച്ചത്‌. സര്‍ക്കാരോ ശാസ്ത്രകരന്മാരോ ബുദ്ധിജീവികളോ തീരുമാനിച്ചതുമല്ല. അങ്ങനെയായിരുന്നെങ്കില്‍, ദരിദ്രരാജ്യങ്ങളില്‍ ദരിദ്രകുടുംബങ്ങളില്‍ കലുഷിതമായ സാഹചര്യത്തില്‍ പിറക്കുവാന്‍ ഒരു വേള നാം ആഗ്രഹിക്കുമായിരുന്നില്ല.

നാം പിറക്കുന്നതിനു മുമ്പു തന്നെ വളരെ സുഖകരവും സുരക്ഷിതവുമായ ഗര്‍ഭപാത്രം നമുക്കായി ഒരുങ്ങിയിരുന്നു. അതിമനോഹരമായ ഈ പ്രപഞ്ചം നമ്മെ കാത്തിരുന്നു. നമുക്കു വേണ്ടി പൂ വിടരുന്നു. മഞ്ഞും മഴയും, രാവും പകലും, ചൂടും തണുപ്പും, വെയിലും തണലുമുണ്ടാകുന്നു. ഇവയിലൊന്നും നമുക്കൊരു പങ്കുമില്ല. സൂര്യചന്ദ്ര നക്ഷത്രാദികള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. മനുഷ്യനിലും ഇതര ജീവജാലങ്ങളിലും ആശ്ചര്യജനകമായ ജൈവീകമറ്റങ്ങള്‍!

ആരാണിതെല്ലം നിയന്ത്രിക്കുന്നത്‌. നാം കൈകൊണ്ട്‌ തീര്‍ക്കുന്ന ഉപഭോഗവസ്തുക്കളുടെ നിര്‍മ്മിതിക്കാവശ്യമായ ഘടകങ്ങള്‍ ഒരുക്കിയതാര്‌? ആരും ഒന്നും ശൂന്യതയില്‍ നിന്ന്‌ സൃഷ്ടിച്ചതല്ല. എവിടെനിന്നും കൊണ്ടുവന്നതുമല്ല. ഒരിറ്റു വെള്ളം, ഒരു പിടി മണ്ണ്‍, ഒരു കവിള്‍ ശ്വാസവായു...... ഒന്നും നമ്മളാരും ഒരുക്കിയതല്ല. ആരാണിതിന്റെയെല്ലാം പിന്നില്‍?

ഇവയെല്ലാം സ്വയംഭൂ ആണോ? ഒരു മൊട്ടുസൂചി പോലും താനേ ഉണ്ടായെന്ന്‌ അംഗീകരിക്കാന്‍ നമുക്കു കഴിയുമോ? ഒരിക്കലുമില്ല. അപ്പോള്‍ അതിസങ്കീര്‍ണ്ണമായ ഈ പ്രപഞ്ചം സ്വയംഭൂ ആണെന്നു സാമാന്യബുദ്ധിയുള്ളവര്‍ക്കു സമ്മതിക്കാന്‍ സാധ്യമല്ല.

ഇവയെല്ലാം സൃഷ്ടിച്ചത്‌ മനുഷ്യദൈവങ്ങളോ സദ്ധന്മാരോ ആണോ? സൃഷ്ടിസ്ഥിതി സംഹാരമൂര്‍ത്തി താനാണെന്നു പറയാനുള്ള `ധൈര്യം` ഇന്നേ വരെ ഒരു ആള്‍ദൈവവും പ്രകടിപ്പിച്ചിട്ടില്ല.

3 comments:

Sreejith K. said...

ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കുന്നത് ബ്ലോഗിന് ഒന്നും കൂടി ശോഭ കൂട്ടും.

chithrakaran ചിത്രകാരന്‍ said...

അമിതമൊഴി, " ക്ണ്മുന്നിലുള്ള ദൈവത്തെ നോക്കി ആരാണ്‌ ദൈവം എന്നു ചോതിച്ചതു ശരിയായില്ല. എന്നെ ഒരുമാതിരി കൊച്ചാക്കുന്നതായിരുന്നു ആ അമിതമൊഴി."
ചിത്രകാരന്റെ മനസിലിരുന്ന് മന്ത്രിച്ച ദൈവത്തിന്റെ ഒരു ഡയലോഗിന്റെ ശകലമാണ്‌ മുകളില്‍ കൊടുത്തത്‌.
ദൈവം എന്തായാലും ഭൂമി, പ്രപഞ്ചം എന്നീ റിസോര്‍ട്ടുകളുടെ ഉടമയല്ല.

Amitan said...

ആരാണ്‌ ദൈവം എന്നു ചോദിച്ചത്‌ ധിക്കാരം കൊണ്ടല്ല, വെളിച്ചത്തിനു വേണ്ടിയാണ്‌. ഈ പ്രപഞ്ചത്തേയും സകല ചരാചരങ്ങളേയും `അണ്ഠകടാഹത്തേയും` സൃഷ്ടിക്കുകയും അവകള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്ത ദൈവം, ഒരാളുടെ ഹൃദയത്തില്‍ പ്രവേശിച്ച്‌, ഡ്രൈവര്‍സീറ്റിലിരുന്നു വാഹനമോടിക്കുന്ന പോലെ മനുഷ്യനെ നിയന്ത്രിക്കുകയാണോ ?

-അമിതന്‍